Ajwain- അയമോദകം

60.00
people are viewing this right now

അയമോദകം
ശുദ്ധമായ അയമോദകം ഗ്യാസ്, നെഞ്ചെരിച്ചൽ, ശർദ്ധി എന്നിവയ്ക്ക് ഉത്തമമാണ്

Compare
Guaranteed Safe Checkout
Image Safe Checkout
  • Free worldwide shipping on all orders over $100
  • Delivers in: 3-7 Working Days Shipping & Return
Category:

അയമോദകം
ശുദ്ധമായ അയമോദകം ഗ്യാസ്, നെഞ്ചെരിച്ചൽ, ശർദ്ധി എന്നിവയ്ക്ക് ഉത്തമമാണ്.

എന്ത് അസുഖം വന്നാലും അത് ഭേദമാകാൻ പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് അയമോദകം. അയമോദകവും അയമോദകത്തിന്റെ ഇലകളുമെല്ലാം പല രോഗങ്ങൾക്കും നല്ലൊരു മരുന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതിനാൽ ആയുർവേദ മരുന്നുകളിലും ഇത് ഉപയോ​ഗിച്ച് വരുന്നു.

കാർമിനേറ്റീവ്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള തൈമോൾ എന്ന ബയോ ആക്റ്റീവ് സംയുക്തം അയമോദകത്തിൽ അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങളെല്ലാം ദഹനക്കേട്, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ തകരാറുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ഭക്ഷണ ശേഷം ഒരല്പം അയമോദകം ചവയ്‌ക്കാം. അതല്ലെങ്കിൽ അയമോദകം ചേർത്ത ഭക്ഷണങ്ങൾ ശീലമാക്കാം.

ദഹനവ്യവസ്ഥയിലെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങളും അയമോദകത്തിൽ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്‌നങ്ങൾക്കുള്ള ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയായി അയമോദക കണക്കാക്കപ്പെടുന്നതിന്റെ കാരണവും ഇതുതന്നെയാണെന്ന് വിദഗ്ധർ പറയുന്നു.

പെപ്റ്റിക് അൾസറിനെ ചെറുക്കാൻ അയമോദകം സഹായകമാണെന്ന് ഫാർമകോഗ്നോസി റിവ്യൂവിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അയമോദകം ചൂടാക്കി കിഴി കെട്ടി ഇടയ്ക്കിടെ നെറ്റിയിൽ തടവുന്നത് മൈഗ്രേൻ മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.

നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് അയമോദകം. ചട്ണിയിൽ അയമോദം ചേർക്കാവുന്നതാണ്. അയമോദ ഇലകൾ അരച്ച് പ്രഭാത ഭക്ഷണത്തിനോ ഉച്ച ഭക്ഷണത്തിനോ ചട്ണിയായി ഉപയോഗിച്ചു നോക്കൂ. ഇത് രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന് മാത്രമല്ല നല്ല രീതിയിലുള്ള ദഹനത്തിനും സഹായിക്കും.

സ്ത്രീകളിലെ ആർത്തവപ്രശ്നങ്ങൾ പരിഹരിക്കാൻ അയമോദം മികച്ചൊരു പ്രതിവിധിയാണ്. ആർത്തവ പ്രശ്നങ്ങൾ അകറ്റുന്നതിന് ചായക്കൊപ്പം അയമോദം ചേർത്ത് കഴിക്കാവുന്നതാണ്.

Weight 0.1 g

Reviews

There are no reviews yet.

Be the first to review “Ajwain- അയമോദകം”

Your email address will not be published. Required fields are marked *