കുന്തിരിക്കം
വായുവിനെ ശുദ്ധീകരിക്കാനും, സുഗന്ധത്തിനും, കൊതുകിനെ അകറ്റാനും പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന പ്രകൃതിദത്തമായ ഉൽപ്പന്നം
സൗരഭ്യം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന പദാർത്ഥമാണ് കുന്തിരിക്കം. ഇത് ഏഷ്യൻ, ആഫ്രിക്കൻ ഔഷധങ്ങളിൽ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ്. ബർബരേസ എന്ന കുടുംബത്തിൽ നിന്നുള്ള മരത്തിൻ്റെ കറയാണ് കുന്തിരിക്കം. ഇത് ഇന്ത്യയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ കണ്ട് വരുന്നു. ഭാരതത്തിൽ ആസ്സാമിലും ബംഗാളിലും കേരളത്തിൽ പശ്മിമ ഘട്ട മേഖലകളിലും കണ്ട് വരുന്ന ഒന്നാണ് കുന്തിരിക്കം.
ഇതിനെ കുന്തുരു എന്നും കുന്തിരിക്കം എന്നും കുങ്ങില്യം എന്നും അറിയപ്പെടുന്നു. നല്ല തൂക്കമുള്ള തടിയാണ് ഇതിന് ഉള്ളത്, ഇതിൻ്റെ തടിയിൽ മുറിവ് ഉണ്ടാക്കി, അതിൽ നിന്നും ഊറി വരുന്ന കറയാണ് കുന്തിരിക്കം. ആയുർവേദത്തിൽ ഉപയോഗിക്കുന്ന പലതരത്തിലുള്ള എണ്ണകളിലും പ്രധാന ചേരുവയായി കുന്തിരിക്കം ഉപയോഗിക്കാവുന്നതാണ്. ഇത് തൊലിപ്പുറത്ത് ഉപയോഗിക്കാൻ പാടില്ലാത്തതാണ്.
Reviews
There are no reviews yet.